Thursday 5 May 2011

ബുദ്ധം ശരണം.

ശ്രീലങ്കയിലെ സീമ മലൈക ബുദ്ധക്ഷേത്രത്തിലെ ആൽ‌മരച്ചോട്ടിൽ നിന്ന് ഒരു ബുദ്ധപ്രതിമ. ശ്രീലങ്കയിൽ 74 ശതമാനത്തോളം ബുദ്ധിസ്റ്റുകൾ ആയതുകൊണ്ട് റെയിൽ‌വേ സ്റ്റേഷൻ, പാർക്ക്, എയർപ്പോർട്ട്, എന്നിങ്ങനെ എവിടെച്ചെന്നാലും ഒരു ബുദ്ധപ്രതിമ കാണാൻ ഒരു ബുദ്ധിമുട്ടുമില്ല.  കൂടുതൽ ബുദ്ധ ചിത്രങ്ങൾ കാണാൻ ഇതു വഴി പോകൂ.

10 comments:

NaamHaar 5 May 2011 at 09:15  

Excellent......

anushka 5 May 2011 at 09:34  

nice...

Manickethaar 5 May 2011 at 13:54  

good one

ബിന്ദു കെ പി 5 May 2011 at 15:38  

ആഹാ! നല്ല സുന്ദരൻ ബുദ്ധൻ!

ഓ.ടോ: ഇതന്താണ് ഈ ബ്ലോഗ് ഓപ്പൺ ചെയ്താൽ പശ്ചാത്തലത്തിൽ എന്തൊക്കെയോ കണാകുണാ വർത്തമാനം കേൾക്കുന്നത്...?

വീകെ 5 May 2011 at 17:29  

ബുദ്ധം ശരണം ഗച്ഛാമി.....

നിരക്ഷരൻ 5 May 2011 at 17:42  

@ ബിന്ദു കെ പി - 96.7 ദുബായ് എഫ്.എം. ആണ് ആ കേൾക്കുന്നത്. ഞാൻ ഈ ബ്ലോഗ് ഫുൾ ടൈം തുറന്ന് വെച്ച് പാട്ടുകളും കേട്ടാണ് കലാപരിപാടികൾ ഒക്കെ നടത്തുന്നത്. അതിന്റെ വിഡ്ജറ്റ് ഏറ്റവും അടിയിൽ കാണാം. ശബ്ദം കളയാൻ അവിടെ മ്യൂട്ട് ചെയ്താൽ മതി.

ബിന്ദു കെ പി 5 May 2011 at 17:54  

ഓ അതുശരി, എനിക്ക് മനസ്സിലായില്ലായിരുന്നു.. പെട്ടെന്ന് ശബ്ദം വന്നപ്പോൾ ഞാൻ ഞെട്ടിപ്പോയി :)

Manikandan 5 May 2011 at 20:34  

യാത്രയുടെ കൂടുതൽ വിവരങ്ങൾ ഉടൻ പ്രതീക്ഷിക്കുന്നു. :)

jayanEvoor 8 May 2011 at 16:50  

നല്ല സ്വയമ്പൻ ബുദ്ധൻ!

ജയരാജ്‌മുരുക്കുംപുഴ 11 May 2011 at 14:11  

manoharam......

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My photo
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP