Monday 7 September 2009

24 മണിക്കൂര്‍ ക്ലോക്ക്


ഇംഗ്ലണ്ടിലെ ഗ്രീന്‍‌വിച്ചിലെ(Greenwich) ) ഒബ്സര്‍വേറ്ററി ടവറിന്റെ ഗേറ്റിനു മുന്നിലാണ് ഈ ക്ലോക്ക് കാണാന്‍ സാധിച്ചത്. സാധാരണ ക്ലോക്കുക‍ള്‍ 12 മണിക്കൂര്‍ ഡയല്‍ കാണിക്കുമ്പോള്‍ 1852 സ്ഥാപിതമായ ഈ ക്ലോക്ക് 24 മണിക്കൂര്‍ ഡയല്‍ കാണിക്കുന്നു, എന്നതാണ് പ്രത്യേകത.

ക്ലോക്കിന്റെ മണിക്കൂര്‍ സൂചി ശ്രദ്ധിക്കൂ. അത് താഴെ സാധാരണ ക്ലോക്കില്‍ 6 ന്റെ സ്ഥാനത്ത് ഉച്ചയ്ക്ക് 12 മണിയാണ് കാണിക്കുന്നത്. മുകളില്‍ സാധാരണ ക്ലോക്കിലെ 12ന്റെ സ്ഥാനത്ത് അര്‍ദ്ധരാത്രി അല്ലെങ്കില്‍ 0 മണിക്കൂര്‍ എന്നും കാണിക്കുന്നു. 0.5 സെക്കന്റ് കൃത്യത പാലിക്കുന്ന ഈ ക്ലോക്ക് ഗ്രീന്‍‌വിച്ച് മീന്‍ ടൈം(GMT) ആണ് ‘സ്ഥിരമായി‘ കാണിക്കുന്നത്.

സ്ഥിരമായി കാണിക്കുന്നത് എന്നുപറയാന്‍ കാരണമുണ്ട്. വേനല്‍ക്കാലത്ത് ഇംഗ്ലീഷുകാര്‍ വാച്ചുകളും ക്ലോക്കുകളുമൊക്കെ ഒരു മണിക്കൂര്‍ മുന്നിലേക്ക് തിരിച്ച് വെക്കുന്ന ഒരു ഏര്‍പ്പാടുണ്ട്. പിന്നീട് തണുപ്പുകാലം ആകുമ്പോള്‍ അത് വീണ്ടും ഒരു മണിക്കൂര്‍ പുറകോട്ട് തിരിച്ചുവെക്കും. ഡേ ലൈറ്റ് സേവിങ്ങ്സ് എന്ന ഈ ഏര്‍പ്പാടിനെ അവര്‍ ‘ബ്രിട്ടീഷ് സമ്മര്‍ ടൈം‘ (BST)എന്നും പറയാറുണ്ട്. പക്ഷെ എല്ലാ കാലഘട്ടത്തിലും ചിത്രത്തിലുള്ള ഈ ക്ലോക്ക് ഗ്രീന്‍‌വിച്ച് ടൈം തന്നെയാണ് പിന്തുടരുക.

ഈ 24 മണിക്കൂര്‍ ഡയലുള്ള ക്ലോക്കിന്റെ പേരാണ് 24 Hour Shepherd Gate Clock.

27 comments:

നിരക്ഷരൻ 7 September 2009 at 20:09  

ചോദ്യം - എന്റെ ക്യാമറ ഈ ക്ലോക്ക് കണ്ടത് എത്ര മണിക്കാണ് ? :)

സുനിൽ കൃഷ്ണൻ(Sunil Krishnan) 7 September 2009 at 20:28  

അത് 16.46 നു

അതായത് വൈകിട്ട് 4.46 ന്..

ശരിയുത്തരം പറയുന്നവർക്ക് മീരാജാസ്മിന്റെ കൂടെ ഒരു ഹോളിവുഡ് യാത്ര ആണോ സമ്മാനം?

സുനിൽ കൃഷ്ണൻ(Sunil Krishnan) 7 September 2009 at 20:29  

സോറി,

ടൈപ്പ് ചെയ്തപ്പോൾ മാറിപ്പോയി

14:46 ആണു
ഉച്ച കഴിഞ്ഞു 2.46

ഒ.കെ?

ചാണക്യന്‍ 7 September 2009 at 21:32  

നീരു 24 മണിക്കൂർ ക്ലോക്ക് കാണിച്ച് തന്നതിനു രംഭ നണ്ട്രി......

ഓടോ: മത്സരത്തിൽ പങ്കെടുക്കുന്നില്ല, സമയവും കാലവും തിരിച്ചറിയാൻ പാടില്ലാത്ത ഞമ്മക്ക് എന്ത് മത്സരം..:):):):)

Manoj മനോജ് 7 September 2009 at 21:45  

24 മണിക്കൂര്‍, 4 സൂചികള്‍.... :P ഒരു ഒന്നൊന്നര സമയം പറയേണ്ടി വരും :)

മാണിക്യം 7 September 2009 at 23:07  

Time 2 :43

[xiv xviii vi]
ക്ലോക്കിന്റെ ചിത്രത്തിനും വിവരണത്തിനും നന്ദി

അരുണ്‍ കരിമുട്ടം 8 September 2009 at 03:41  

:)

ശ്രീലാല്‍ 8 September 2009 at 03:56  

ഹും..ഈ ക്ലോക്കും നോക്കി ബസ്സ് കാത്തിരുന്നാല്‍ കിട്ടിയതുതന്നെ ..
ചിത്രത്തിലെ ക്ലോക്കിലിപ്പൊ സമയം ഏഴേ മുക്കാലല്ലേ ? :)

മീര അനിരുദ്ധൻ 8 September 2009 at 04:29  

മത്സരത്തിൽ പങ്കെടുക്കാൻ ഞമ്മളില്ല.ബുദ്ധിശാലികൾ ഉത്തരം പറയട്ടെ.

Unknown 8 September 2009 at 05:20  

സ്വന്തം പ്രായം തന്നെ ഓര്‍മയില്ല പിന്നെ എന്തോന്ന് സമയം മാഷേ.

ജോ l JOE 8 September 2009 at 05:26  

02:46:43 - ( 14:46:43 )

പൊട്ട സ്ലേറ്റ്‌ 8 September 2009 at 06:26  

"ഞാന്‍ പണ്ട് പണ്ട് ഗ്രീനിച്ചില്‍ പോയപ്പോള്‍" കണ്ടിട്ടുണ്ട്. :)

അടുത്ത ലണ്ടന്‍ വരവിന് പറയൂ. ഇവിടെ ഒരു ബ്ലോഗ്‌ മീറ്റ്‌ നടത്താം :)

Seema Menon 8 September 2009 at 08:28  

ഗ്രീനിച്ചില്‍ ഒരാഴ്ച കറങ്ങി നടന്നിട്ടും ഇതു ശ്രദ്ധിച്ചില്ല.. അടുത്ത തവണ ആവട്ടെ...

വാഴക്കോടന്‍ ‍// vazhakodan 8 September 2009 at 08:35  

ഉത്തരങ്ങള്‍ മുന്നേ എഴുതിയല്ലോ. അല്ലെങ്കില്‍ ഒരു കൈ നോക്കാമായിരുന്നു.:)

പൊറാടത്ത് 8 September 2009 at 13:38  

നന്ദി നിരന്‍..
ഉത്തരം പറഞ്ഞ്,ഇനി സുനില്‍ പറഞ്ഞപോലെയുള്ള വല്ല സമ്മാനവും ഏല്‍ക്കേണ്ടി വന്നാലോ.. അതു കാരണം പറയുന്നില്ല.. :)

ബിന്ദു കെ പി 8 September 2009 at 14:38  

സമയം അതുതന്നെ: ഉച്ച തിരിഞ്ഞ് 2.46.
ഏതായാലും ഈ ഫോട്ടോ കാണിച്ചുതന്നതിന് പെരുത്ത് നന്ദി കേട്ടോ...

നാട്ടുകാരന്‍ 8 September 2009 at 15:19  

സമയം നോക്കാവുന്ന എത്രയോ ക്ലോക്ക്‌ ഉള്ളപ്പോള്‍ എന്തിനാ ഇതെലും നോക്കി ഇരിക്കുന്നത് ?
ഓ .... മറന്നു പോയി ..... അക്ഷരം അറിയില്ലാത്തവന് (നിരക്ഷരന്) എല്ലാ ക്ലോക്കും ഒരുപോലെയാണല്ലോ അല്ലെ......
അതുകൊണ്ട് കുഴപ്പമില്ല....... ഒരു പണിക്കിറങ്ങിയതല്ലേ..... എല്ലാവരും നന്ദി പറഞ്ഞു വരട്ടെ....

എന്തായാലും കണ്ടിട്ടില്ലാത്ത ഈ ക്ലോക്ക് കാണിച്ചതിന് നന്ദി !

വയനാടന്‍ 8 September 2009 at 15:41  

പന്ത്രണ്ടു മണിക്കൂർ ക്ലോക്കിൽ നോക്കിയിരുന്നു മടുത്തിരിക്കുകയായിരുന്നു.
ഇപ്പോൾ 24 മണിക്കൂർ ക്ലോക്കും കണ്ടു; ഇല്ല എന്റെ സമയം ഇനിയും ആയിട്ടില്ല.
:)

നിരക്ഷരൻ 8 September 2009 at 18:18  

കൃത്യസമയം പറഞ്ഞത് ജോ ആണ്. സുനിലേ സെക്കന്റ് കൂടെ പറയണ്ടേ ? ഒന്നുമില്ലെങ്കിലും 0.5 സെക്കന്റ് കൃത്യത കാണിക്കുന്ന ക്ലോക്കല്ലേ ? എന്തായാലും ശ്രീലാല്‍ പറഞ്ഞതുപോലെ ഈ ക്ലോക്ക് നോക്കി നിന്നാല്‍ ബസ്സ് എപ്പോ പോയീന്ന് ചോദിച്ചാല്‍ മതി :)

സമയം നോക്കാന്‍ അറിയാത്ത ഒരുത്തന്‍ ഒരു പുത്യേ ഇനം ക്ലോക്ക് കാണിച്ചുതരാന്‍ വിളിച്ചതാണേ.... അല്ലാതെ മത്സരമൊന്നും ഇവിടെ നടക്കുന്നില്ലെന്ന് മാത്രമല്ല, സമ്മാനമായി പാരീസ് ഹില്‍ട്ടന്റെ കൂടെ പരപ്പനങ്ങാടിയില്‍ പത്ത് ദിവസം പാക്കേജ് കൊടുക്കാമെന്ന് ഞാന്‍ സ്വപ്നത്തില്‍പ്പോലും വിചാരിച്ചിട്ടില്ല. ചുമ്മാ കൊഴപ്പിക്കരുത് :) :) :)


24 മണിക്കൂര്‍ ക്ലോക്ക് കാണാനെത്തിയ എല്ലാവര്‍ക്കും നന്ദി :)

Manikandan 8 September 2009 at 20:01  

മനോജേട്ടാ 24 മണിക്കൂർ ക്ലോക്ക് കാണിച്ചതിനു നന്ദി. വരാൻ അല്പം വൈകി അല്ലെങ്കിൽ സമ്മാനം അടിച്ചുമാറ്റാമായിരുന്നു. അടുത്ത തവണ നോക്കാം :)

വീകെ 8 September 2009 at 21:43  

ഇങ്ങനെ ഒരു ക്ലോക്ക് ഉണ്ടെന്ന് അറിയുന്നത് തന്നെ ആദ്യമാണ്. അതു കാണിച്ചു തന്നതിന് വളരെ നന്ദി.

ആശംസകൾ.

Deepa Bijo Alexander 9 September 2009 at 06:06  

അയ്യോ..ഇതിൽ സമയം കണ്ടു പിടിക്കാൻ നോക്കി വട്ടായിപ്പോയി...! :-) എന്തായാലും 24 മണിക്കൂർ ക്ലോക്ക്‌ കാണിച്ചു തന്നതിനു നന്ദി...!

Sandhya 9 September 2009 at 13:32  

സത്യം, ഇതൊരൊന്നൊന്നര ക്ലോക്കാ. കിടിലന്‍!

ബൈ ദിബൈ, സമ്മാനമൊന്നുമില്ലാത്തതിനാല്‍ മത്സരത്തില്‍ പങ്കെടൂക്കുന്നില്ലാ.. ;)

- സന്ധ്യ!

രഘുനാഥന്‍ 10 September 2009 at 10:39  

nalla post

Unknown 10 September 2009 at 19:16  

ഇത് കൊള്ളാട്ടോ

Kunjipenne - കുഞ്ഞിപെണ്ണ് 6 December 2009 at 16:43  

ഉള്ള 12 മണിക്കൂര്‍ തന്നെ ചിരിയാ പിന്നാ 24 മണിക്കൂറ്‌.......................ന്റമ്മോ നമ്മളില്ലേ..............ചിരിച്ച്‌ ചിരിച്ച്‌ മരിച്ച്‌ പോവേ...........

ഹേമാംബിക | Hemambika 12 December 2009 at 12:56  

അതു കലക്കി . വാച്ചു കടകള്‍ കാണുമ്പോള്‍ ഞാന്‍ എപ്പോഴും നോക്കാറുണ്ട്.ഇങ്ങിനെ ഒരു വച്ചുണ്ടോ എന്ന് . അതിവിടെ കണ്ടു. എവിടേലും അങ്ങനൊരു വച്ച് കണ്ടാല്‍ പറയണേ ..

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My photo
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP