Saturday 13 December 2008

കാടിന്റെ മക്കള്‍


പേരെന്താ ? “
“വെളുത്ത“
“ചക്കി”
“എത്ര വയസ്സായി ?”
“നൂറ്റിരോത് ”
“എമ്പത് ”
“വീടെവിടാ ?”
“അമ്പുമലേല് , മഞ്ചേരി കോലം ജമ്മം“
“അമ്പുമലേല് എന്തൊക്കെയുണ്ട് ?”
“മലേല് ദൈവംണ്ട് “
“നിങ്ങള് കണ്ടിട്ടുണ്ടോ ദൈവത്തെ ?”
“ഓ കണ്ട്‌ട്ട്ണ്ട് “
“ശരിക്കും ദൈവത്തെ കണ്ടിട്ടുണ്ടോ ?”
“കല്ലുമ്മല് കണ്ടിരിക്ക്ണ് “
“നിങ്ങള് ചോലനായ്ക്കരാണോ ?”
“അല്ല, പണ്യര് “
“ആരാ നിങ്ങടെ എം.എല്‍.എ. ? “
“അര്യാടന്‍ മോമ്മദ് ഞാടെ മന്തിരി. ഓരുക്ക് ഞാള് ഇനീം ബോട്ട് ശെയ്യും “
“ഫോട്ടം എടുത്തോട്ടേ ?”
“ ചക്കീ ശിരിക്ക്, പോട്ടം പിടിക്കണ് “
“എന്നാ ശരി പോട്ടെ. പിന്നെ കാണാം”
“ശായപ്പൈശ ബേണം”
“ തോമസ്സുകുട്ടീ വിട്ടോടാ “

41 comments:

നിരക്ഷരൻ 13 December 2008 at 04:21  

ഏറനാട്ടിലെ യാത്രക്കിടയില്‍ കണ്ടുമുട്ടിയ കാടിന്റെ മക്കള്‍. നൂറ്റിരുപതും എണ്‍പതും വയസ്സുണ്ടെന്ന് പറഞ്ഞിട്ട് വിശ്വസിക്കാനായില്ല. ചിലപ്പോള്‍ സത്യമായിരിക്കും. ദൈവത്തെ അവര്‍ കണ്ടിട്ടുണ്ടെന്ന് പറയുന്നു. അതും സത്യമായിരിക്കും.ഈ പ്രായത്തിലും അവര്‍ക്ക് നന്നായി കേള്‍ക്കാം, നന്നായി കാണാം. കണ്‍‌മുന്നില്‍ വന്നുനിന്നാലും ദൈവത്തെ നമുക്ക് കാണാന്‍ പറ്റിയെന്ന് വരില്ല. നമുക്ക് തിമിരമല്ലേ ? തിമിരം.

തോന്ന്യാസി 13 December 2008 at 04:48  

“ചായപ്പൈശ ബേണം”
“ തോമസ്സുകുട്ടീ വിട്ടോടാ “

താടീം മുടീം വെട്ടാന്‍ പോലും കാശ് മൊടക്കാത്ത ആളോടാ ചായപ്പൈശ ചോദിക്കുന്നെ......

പാമരന്‍ 13 December 2008 at 04:55  

സത്യമാ നീരു.. ദൈവമുണ്ടെങ്കില്‍ അവരു കണ്ടീട്ടുണ്ടാവും..

Manikandan 13 December 2008 at 04:56  

പുതിയ പുതിയ വിശേഷങ്ങൾ ഞങ്ങൾക്കെത്തിക്കുന്ന ഈ യാത്രകൾക്ക് എല്ലാഭാവുകങ്ങളും നേരുന്നു.

മാണിക്യം 13 December 2008 at 05:21  

കോള്ളാമല്ലോ നീരൂ
യുവമിഥുനങ്ങള്‍ !!
ഇവരില്‍ ദൈവത്തെക്കാണാം ..

ഗീത 13 December 2008 at 05:55  

ഹായ് ആ ചക്കി എന്തൊരു സുന്ദരി! വെളു‍ത്തയും കൊള്ളാം.
കാടിന്റെ മക്കളെ ഇന്റര്‍വ്യൂ ചെയ്തത് നന്നായിട്ടുണ്ട് നീരൂ.

തണല്‍ 13 December 2008 at 06:13  

പാവങ്ങള്‍..

(ബ്ലാക് & വൈറ്റ് ആയിരുന്നെങ്കില്‍
കുറേക്കൂടി നന്നായിരിക്കുമെന്നു തോന്നുന്നു.)

ബിന്ദു കെ പി 13 December 2008 at 06:23  

ഇത്രയും നേരം മെനകെടുത്തി പോസു ചെയ്യിച്ച് പോട്ടം എടുത്തിട്ട് ഒരു ചായക്കശു പോലും തരാതെ മുങ്ങിയല്ലോ ദുഷ്ടൻ. നാട്ടീന്ന് ഓരോ അവന്മാർ എറങ്ങിക്കോളും ക്യാമറയുമായി.. (ചക്കിയുടേയും വെളുത്തയുടേയും ആത്മഗതം)

കനല്‍ 13 December 2008 at 06:42  

ശക്കി ചിരിച്ചില്ലല്ലോ?

ചായപ്പൈശ കൊടുത്തിരുന്നേ ഒരു ചിരിക്കുന്ന പോട്ടം കൂടി കിട്ടിയേനെ.

ഏറനാടന്‍ 13 December 2008 at 06:57  

നീരൂ നിലമ്പൂര്‌ വിട്ടയുടന്‍ പോസ്റ്റാന്‍ തൊടങ്ങ്യോ? :)

നെടുങ്കയം വനങ്ങളില്‍ പോയിരുന്നെങ്കില്‍ ലോകത്തെ അന്യം നിന്നുപോയ ആദിവാസിസമുദായം ചോലനായ്ക്കരെ (ആധുനികയുഗത്തിലും ഗുഹയില്‍ വസിക്കുന്ന കൂട്ടരാണിവര്‍) കാണാമായിരുന്നു. ഭാഗ്യമുണ്ടെങ്കില്‍ മാത്രം. കാരണം പുറംലോകരെ കണ്ടാല്‍ ഇവര്‍ ഓടിയൊളിക്കും.!

ബാക്കി വിശേഷങ്ങള്‍ പോന്നോട്ടെ ഉടന്‍. നിങ്ങളെ കണ്ട് ശായപൈശ ശോയിച്ച ഇവരെ ഞാന്‍ അനുമോദിക്കുന്നു. :)

അവിടന്ന് ഓടി കൈച്ചിലാകുന്നേരം ആണൊ ഞമ്മളെ ഫോണ്‍ ചെയ്തതും ഇനീം അവിടെ പിന്നൊരിക്കെ വരാംന്ന് പറഞ്ഞതും.?

പ്രയാണ്‍ 13 December 2008 at 08:01  

ഞാന്‍പറയാന്‍ വന്നത് ബിന്ദു പറഞ്ഞു (പക്ഷെ അത്മഗതം എന്റേതാണ്)

ജിജ സുബ്രഹ്മണ്യൻ 13 December 2008 at 11:12  

ചായപൈസ ചോദിപ്പിക്കേണ്ടിയിരുന്നില്ല നിരച്ചരാ..ആ പാവത്തുങ്ങളെ കണ്ടാൽ തന്നെ എന്തേലും കൊടുക്കാൻ തോന്നൂല്ലോ

ഓ ടോ : ചായ പൈശ തന്ന്യാണോ ചോദിച്ചത്? അതോ കള്ളോ ??

saju john 13 December 2008 at 11:47  

നിരക്ഷരന്‍ ആ 120 ല്‍ അത്ഭുതപ്പെടേണ്ട.....ഞങ്ങളുടെ നാട്ടില്‍ “കാറ്റാടി മാതന്‍” എന്നു പറയുന്ന ആളന്‍ ആദിവാസി ഗോത്രത്തില്‍ ഉള്ളയാള്‍‍ക്ക് 120 വയസ്സ് ഉള്ളത് എനിക്ക് നേരിട്ടറിയാം........ഒപ്പം 7 ഭാര്യമാരും.....47 കുട്ടികളും.....

ആരോഗ്യത്തിന്റെ രഹസ്യം ഒന്നു മാത്രം....... “കാട്ടുതേന്‍”.........

ഉപാസന || Upasana 13 December 2008 at 13:20  

chayappaisa kodukkamaairunnu bhai
:-(
Upasana

ചാണക്യന്‍ 13 December 2008 at 13:33  

നിരക്ഷരാ,
ഇന്റര്‍വ്യൂ നന്നായി...
ഓടോ: പറയാതിരിക്കാന്‍ നിവൃത്തിയില്ല...
അറ്റകൈയ്ക്ക് ഉപ്പ് തേക്കാത്തവന്‍..:)

Ranjith chemmad / ചെമ്മാടൻ 13 December 2008 at 14:22  

പിശുക്കന്‍ എഞ്ചിനീയര്‍!!!!

നിരക്ഷരൻ 13 December 2008 at 17:03  

ശായപൈശ കൊടുത്തു. ഏറനാടന്റെ സുഹൃത്ത് സാബു(ഇപ്പോള്‍ എന്റേം) എന്നോട് പറഞ്ഞ തുക തന്നെ കൊടുത്തു. അവരുടെ അമ്പുമലയിലേക്കുള്ള ഇറക്കം വരെ വണ്ടിയില്‍ കൊണ്ട് വിടുകയും ചെയ്തു. ചക്കീന്റെ കയ്യിലെ പ്ലാസ്റ്റിക്ക് ബാഗിലെ മത്തി സീറ്റില്‍ത്തന്നെ വെച്ചതുകൊണ്ട് വണ്ടിയില്‍ ഇപ്പോഴും നല്ല മീന്‍ മണം ഉണ്ട്. “തോമസ്സ്കുട്ടീ വിട്ടോടാ” ന്നൊക്കെ ഒരു രസത്തിനെഴുതിയതല്ലേ ? :) എല്ലാവര്‍ക്കും എന്നെയൊന്ന് ചീത്തവിളിക്കാന്‍ ഒരു ചാന്‍സ് തന്നതല്ലേ ?:) :)

ചോലനായ്ക്കരെ കാണാന്‍ ഞാനീം വരും ഏറനാടാ. എന്നെ കണ്ടാല്‍ അവര് ഓടിക്കളയുകയൊന്നുമില്ല. ഞാനവരുടെ കൂട്ടത്തിലെ ഒരെണ്ണമാണെന്നല്ലേ അവര്‍ക്ക് തോന്നൂ... :)

കാടിന്റെ മക്കളെ കാണാനെത്തിയ എല്ലാവര്‍ക്കും നന്ദി.

ഹരീഷ് തൊടുപുഴ 13 December 2008 at 17:29  

ചേട്ടാ, നന്നായിട്ടുണ്ട്....
ഈ ഫോട്ടോയും ഇന്റെര്‍വ്യൂവും!!!

Jayasree Lakshmy Kumar 14 December 2008 at 00:30  

നിഷ്കളങ്കമായ മുഖങ്ങള്‍

[തോമസ്സുകുട്ടി വിടാന്‍ ഒരു സാധ്യതയുമില്ല.] ഇതെവിടന്നാ ഈ പടം പിടിച്ചത്?

ദീപക് രാജ്|Deepak Raj 14 December 2008 at 00:37  

നന്നായി മാഷേ

പൊറാടത്ത് 14 December 2008 at 02:10  

രസികൻ ഇന്റർവ്യൂ..അവസാനം കലക്കി.

കുഞ്ഞന്‍ 14 December 2008 at 05:30  

നിരു ഭായി..

ഇത്രയും വരികളില്‍ ഒരു വിഭാഗത്തെ കാണിച്ചുതരുന്നു. ശായപ്പൈശ കൊടുക്കാതെ പോകുന്നവനല്ല ഈ നീരുവെന്ന് എനിക്കറിയാലൊ, പിന്നെ ആ ഏറു കൂടെയുണ്ടെങ്കില്‍.....

smitha adharsh 14 December 2008 at 10:52  

നല്ല പോസ്റ്റ് നിരൂ..
ലാസ്റ്റ് ലൈന്‍ ചിരിപ്പിച്ചു,പറയാന്‍ വന്നത് ഏല്ലാവരും ചേര്ന്നു മുന്നേ പറഞ്ഞിട്ടുണ്ട് കേട്ടോ.

Rare Rose 14 December 2008 at 11:16  

അവരുടെ നിഷ്കളങ്കതയില്‍ ദൈവത്തെ കാണുന്നു......

കുറ്റ്യാടിക്കാരന്‍|Suhair 14 December 2008 at 12:58  

വളരെ നല്ല പോസ്റ്റ്...
അതിലും നല്ല കമന്റ്, ആദ്യത്തത്...

അപ്പൊ, വെല്‍ക്കം ബാക്ക്...

പാവത്താൻ 14 December 2008 at 14:40  

ഹൃദയമുള്ള ക്യാമറ.

നിരക്ഷരൻ 14 December 2008 at 17:24  

ഹരീഷ് തൊടുപുഴ - നന്ദി

ലക്ഷ്മീ - പടം പിടിച്ചത് ഏറനാട്ടില്‍ നിന്ന്.
ആദ്യത്തെ കമന്റ് വായിച്ചില്ലേ ?

ദീപക് രാജ് - നന്ദി

പൊറാടത്ത് - നന്ദി

കുഞ്ഞന്‍ - ഏറു കൂടെയുണ്ടായിരുന്നില്ല. കക്ഷിക്ക് ഇത്തിസലാത്തില്‍ പിടിപ്പത് പണിയുണ്ട്. ഈയിടെയായി ഈ വഴിയൊന്നും കാണാനില്ലല്ലോ ? നന്ദീട്ടോ.

സ്മിതാ ആദര്‍ശ് - നന്ദി

റെയര്‍ റോസ് - നന്ദി

കുറ്റ്യാടിക്കാരന്‍ - നന്ദി

പാവത്താന്‍ - എനിക്കുമുണ്ട് മാഷേ ഹൃദയം. ശായപ്പൈശ സത്യായിട്ടും കൊടുത്തു. നന്ദീട്ടോ

കാടിന്റെ മക്കളെ കാണാനെത്തിയ എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടെ നന്ദി.

ശ്രീനാഥ്‌ | അഹം 15 December 2008 at 04:11  

ha ha

interview kalakki ttaa...

;)

Sekhar 15 December 2008 at 07:12  

Nice shot with true colours & well-written.

മുസാഫിര്‍ 15 December 2008 at 08:54  

എന്റമ്മോ ! ആയിരത്തഞ്ഞൂറ് പൂര്‍ണ്ണചന്ദ്രന്മാരെ കണ്ടതിന്റെ നിറവില്‍ ഒരു വെളുത്ത .

മയൂര 15 December 2008 at 19:17  

ദൈവത്തെയവർ കാണാതെ തരമില്ല :)

അനോണി ആന്റണി 16 December 2008 at 09:14  

പടം നന്നായി. ഇന്റര്വ്യൂ അതിലും അസ്സലായി. ഒരു കാര്യം ഓര്‍ത്തത്
ഷോളയാറില്‍ എനിക്ക് ആള്‍ തുണ വന്നത് ഒരു നായ്ക്കന്‍ (ചോലനായ്ക്കനല്ല, സാദാ) ആയിരുന്നു. കണ്ടാല്‍ പത്തെഴുപത് വയസ്സ് പറയും. ഞങ്ങളിങ്ങനെ കുശലം ഒക്കെ പറഞ്ഞ് പോകുമ്പോഴാണ്‌ പുള്ളിയുടെ വയസ്സ് തിരക്കിയത്.

"ഒരു നുപ്പത്തേഴ് കാണം."
"നിങ്ങള്‍ക്കോ? എനിക്കുണ്ട് മുപ്പത്തെട്ട് വയസ്സ്"
"എന്നാ നാപ്പത്തേഴ് ആരിക്കും."

അതുകൊണ്ട് ആ നൂറ്റിയിരുപത് കണ്ടപ്പോള്‍ ഒരു സംശയം. അവര്‍ക്ക് പ്രായം പിറന്നാള്‍ ഒന്നും അത്ര ഓര്‍ത്തിരിക്കാന്‍ മാത്രം പ്രധാനപ്പെട്ട സംഗതിയല്ലെന്ന് തോന്നുന്നു.

jp 19 December 2008 at 09:51  

Kalakki ketto Chaya paisa koduthallo Santhoshamayi

Lathika subhash 26 December 2008 at 14:40  

കാടിന്റെ മക്കളെക്കണ്ടതിപ്പൊഴാ.
സംഭാഷണം അസ്സലായി.
തോമസ്സുകുട്ടീ, വിട്ടോടാ...

കാപ്പിലാന്‍ 26 December 2008 at 14:44  

ബെസ്റ്റ് കണ്ണ ,ബെസ്റ്റ് ..പറ്റിയ പാര്‍ട്ടിയോടാ ചായകാശ് ചോദിച്ചത് :) നിരനെ ഞാനിതിപ്പഴാ കണ്ടത് :) നന്നായി .

Green Umbrella 17 February 2009 at 16:14  

nalla interview..kollam

monu 8 September 2009 at 10:50  

പലപോഴും നമ്മളൊക്കെ മറന്നു പോകുന്ന ഒരു കൂട്ടര് ....

എന്റെ സുഹൃത്ത്‌ ഒരിക്കല്‍ ചോദിച്ചത് ഓര്‍കുന്നു.. ആദിവാസികള്‍ കേരളീയര്‍ ആണോ ?. അവര്‍ക്ക് മലയാളം പറയാന്‍ അറിയാമോ ?

ആര്‍ബി 12 October 2009 at 14:07  

naale nilamburil harthaaal

niraksharan neethipaalikkuka...

nhangale naatil vannittu chaaya paisa kodukkathe poya dushtan...!!
:)

JITHU (Sujith) 15 January 2010 at 12:15  

വളരെ നല്ല അവതരണം. എല്ലാ ഭാവുകങ്ങളും നേരുന്നു...

തെക്കുവടക്കൻ 16 January 2010 at 10:44  

ചായക്കു പൈസ്സ ചോദിച്ചപ്പോൾ
വണ്ടി വിടാനുമ്മാത്രം ക്രൂരനാണോ നീരക്ഷരനെന്ന്
ഒരുനിമിഷം ചിന്തിച്ചുപോയി......
പിന്നീട്‌ കാശും കൊടുത്ത്‌ വണ്ടിയേക്കേറ്റി ഇറങ്ങണ്ടിടത്ത്‌ വിട്ടപ്പോൾ നീരുവിന്റെനന്മനിറഞ്ഞ മനസ്സ്‌ ഒരിക്കൽകൂടി ഞാൻ കണ്ടു.

Naseef U Areacode 31 January 2010 at 08:36  

ചക്കിക്കും വെളുത്തക്കും, അവരെ ഞങ്ങളിലേക്ക് എത്തിച്ച നിരക്ഷരനും ആശംസകള്‍.... ചക്കിയുടെ തലമുടി സ്റ്റൈലായിട്ടുണ്ട്.....

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My photo
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP