Wednesday 8 October 2008

ശിശിരം വരവായി


ശിരിരം വരവായി. മലകളെല്ലാം മഞ്ഞുമൂടിത്തുടങ്ങിയിരിക്കുന്നു. മലമുകളിലേക്ക് പോകുന്ന തീവണ്ടിപ്പാതയും മഞ്ഞിനടിയിലാകാന്‍ തയ്യാറെടുക്കുകയാണ്.

‘ടോപ്പ് ഓഫ് യൂറോപ്പ് ‘എന്നറിയപ്പെടുന്ന സ്വിസ്സര്‍‌ലാന്‍ഡിലെ ‘യുങ്ങ്ഫ്രോ’(Jungfraujoch) എന്ന 17782 അടി ഉയരമുള്ള മഞ്ഞുമലയുടെ‍ മുകളിലേക്ക്, പൂജ്യത്തില്‍ താഴെ 'താപമാനം'(-15) ജീവിതത്തിലാദ്യമായി അനുഭവിച്ചറിയാന്‍ വേണ്ടി പോകുന്ന വഴിക്ക്, തീവണ്ടി കുറച്ച് നേരം നിറുത്തിയിട്ടപ്പോള്‍ എടുത്ത ചിത്രങ്ങളിലൊന്നാണ് മുകളില്‍.

38 comments:

--xh-- 8 October 2008 at 15:46  

മനോഹരം...

Anonymous 8 October 2008 at 16:03  

thats amazing story.

നിരക്ഷരൻ 8 October 2008 at 16:11  

മസ്താങ്ങ് സ്കിഡ് ലോഡര്‍ - അതിന് ഞാനിവിടെ കഥയൊന്നും പറഞ്ഞില്ലല്ലോ മാഷേ ? :) ബുള്‍ഡോസര്‍ വില്‍പ്പന മലയാളം ബ്ലോഗുകളിലൂടെ നടത്താമെന്ന് താങ്കളെ ആരോ പറഞ്ഞ് പറ്റിച്ചിരിക്കുന്നു. എനിക്ക് ആ സാധനത്തിന്റെ ആവശ്യം തല്‍ക്കാലം ഇല്ലാട്ടോ ? ആവശ്യം വരുമ്പോള്‍ അറിയിക്കാം :) :) :)

Anonymous 8 October 2008 at 16:14  

help me.

അനില്‍@ബ്ലോഗ് // anil 8 October 2008 at 16:18  

ഓഹ്,
അസൂയ പിന്നേം.

മനോഹരമായിരിക്കുന്നു.

ഓഫ്ഫ്:
ഒരു തേങ്ങയും കൊണ്ടാ വന്നത് ,വെറുതെയായി.
:)

മലമൂട്ടില്‍ മത്തായി 8 October 2008 at 16:19  

നല്ല പടം. ഇനിയും ഉണ്ടാവുമല്ലോ, അത് കൂടി പോസ്റ്റു ചെയ്‌താല്‍ നന്നായിരുന്നു.

നിരക്ഷരൻ 8 October 2008 at 16:19  

വീല്‍ എസ്ക്കവേറ്റര്‍ - പേര് മാറ്റി വീണ്ടും ബുള്‍ഡോസര്‍ കച്ച‍വടത്തിനിറങ്ങിയിരിക്കുകയാണൊ മാഷേ ? വിട്ട് പിടി. കാര്യങ്ങളുടെ കിടപ്പ് മനസ്സിലാകുന്നുണ്ട്. ഇനി താങ്കള്‍ ദയവുചെയ്ത് ഇവിടെ കമന്റടിക്കരുത്, അപേക്ഷയാണ്.

ജിജ സുബ്രഹ്മണ്യൻ 8 October 2008 at 16:20  

മഞ്ഞു കോരിക്കളഞ്ഞാണോ ട്രെയിന്‍ പിന്നീട് യാത്ര തുടരുന്നത് ?

smitha adharsh 8 October 2008 at 16:54  

കാ‍ന്താരി ചേച്ചി ചോദിച്ചത് എനിക്കും ചോദിക്കാന്‍ തോന്നുന്നു..

കാവലാന്‍ 8 October 2008 at 17:13  

നിരക്ഷരന്‍ ജീ, ങ്ങള് ദ് എന്തൂട്ട് കണ്ടിട്ടുള്ള പൊറപ്പാടാ??? ഇനി എവറസ്റ്റിന്റെ മോളീക്കെറണ പോസ്റ്റും കാണേണ്ടി വരുമോ ഭഗവാനെ!!!

പിന്നെ മറ്റേ ബുള്‍ഡോസറുകാരനെ ഒരു പരിചയം മണക്കുന്നുണ്ട് ട്ടോ :)

പൈങ്ങോടന്‍ 8 October 2008 at 17:18  

ഇതൊക്കെ അനുഭവിച്ചുതന്നെ അറിയണം :)

ആ മഞ്ഞുമലയുടെ മുകളില്‍ നിന്നുള്ള ഒരു സുന്ദരന്‍ ഷോട്ടിനായി കാത്തിരിക്കുന്നു

പ്രിയ ഉണ്ണികൃഷ്ണന്‍ 8 October 2008 at 17:30  

മല കേറീട്ട് ബാക്കി ഇട് വേഗം

ഗോപക്‌ യു ആര്‍ 8 October 2008 at 17:37  

thanks for this different
shot...

Anoop Technologist (അനൂപ് തിരുവല്ല) 8 October 2008 at 18:17  

ബാക്കി കൂടെ പറയൂ

കാപ്പിലാന്‍ 8 October 2008 at 18:25  

നിരക്ഷരാ ,മോനെ കട്ടപൊഹ.. ബുള്‍ ഡോസര്‍ കൊണ്ടാ വന്നത് .നിരക്ഷരനെ ഒന്നിടിച്ചു നിരത്താന്‍ .ഈശ്വരോ രഷതൂ( സംസ്കൃതം ) .മഞ്ഞു മലയില്‍ കിടന്നു മരിക്കാതെ മൂന്നു നേരം ഈശ്വരനെ വിളിച്ചു ജീവിക്കുക .
ഇവിടെയും ശിശിരം വരവായി ..നല്ല പടംസ് .

കുറ്റ്യാടിക്കാരന്‍|Suhair 8 October 2008 at 19:37  

Nice picture...

ചാണക്യന്‍ 8 October 2008 at 20:35  

നിരക്ഷരന്‍,
ഭാഗ്യം ചെയ്ത ജന്മം അല്ലാതെന്ത് പറയാന്‍..

നിരക്ഷരൻ 8 October 2008 at 22:49  

--xh-- നന്ദി :)

അനില്‍@ബ്ലോഗ് - ഞാനവിടെക്കിടന്ന് തണുത്ത് മരവിച്ച് ചാകുന്നതിന് അസൂയപ്പെടുന്നോ ? സന്തോഷിക്കുകയല്ലേ വേണ്ടത് മാഷേ ? :)

മലമൂട്ടില്‍ മത്തായി - ബാക്കി പടങ്ങള്‍ ഈ യാത്രയെപ്പറ്റിയുള്ള വിവരണത്തിന്റെ കൂടെ ഇടാം മാഷേ.

കാന്താരിക്കുട്ടീ - ഇതത്ര വലിയ മഞ്ഞൊന്നുമല്ല. ട്രെയില്‍ അരമണിക്കൂര്‍ ഇടവിട്ട് ഓടുന്നതുകൊണ്ട് പാളത്തില്‍ മഞ്ഞ് പിടിക്കാനുള്ള സമയം കിട്ടുന്നുണ്ടാകില്ല. ട്രെയിന്‍ ചുമ്മാ ഓടിപ്പോകുകയാണുണ്ടായത്. പക്ഷെ വരും മാസങ്ങളില്‍ കൂടുതല്‍ മഞ്ഞ് വീഴുന്ന സമയത്ത് എന്താണ് അവിടെ നടപടി എന്ന് എനിക്കറിയില്ല. ഒന്നറിയാം. കാലാവസ്ഥ മോശമാണെങ്കില്‍ യുങ്ങ്ഫ്രോയിലേക്ക് തീവണ്ടിയില്‍ ആളെ കൊണ്ടുപോകാറില്ല.

സ്മിതാ ആദര്‍ശ് - കാന്താരിക്കുട്ടിക്ക് കൊടുത്ത ഉത്തരം വായിച്ചോളൂ.

കാവലാന്‍ - തല്‍ക്കാലം ഇതാണ് എന്റെ റെക്കോഡ് ഉയരം. ഇത് ഭേദിക്കാന്‍ ഇനി എവറസ്റ്റില്‍ത്തന്നെ പോകേണ്ടി വരുമായിരിക്കും :) ആരാണ് ആ ബുള്‍ഡോസറുകാരന്‍ മാഷേ ? :) പറഞ്ഞ് തരുമോ ?

പൈങ്ങോടന്‍ - അനുഭവിച്ചു മാഷേ ശരിക്കും അനുഭവിച്ചു. ബാക്കി ഷോട്ടുകള്‍ യാത്രാവിവരണത്തിന്റെ കൂടെ കാണാം. 1 മാസം കാത്തിരിക്കൂ :)

പ്രിയാ ഉണ്ണികൃഷ്ണന്‍ - മല കയറി, ഇറങ്ങുകയും ചെയ്തു. ബാക്കി പടമൊക്കെ പിന്നീട് ഇടാം :)

ഗോപക് യു.ആര്‍ - നന്ദി :)

അനൂപ് തിരുവല്ല - ബാക്കി യാത്രാ വിവരണത്തില്‍ പറയാം മാഷേ :)

കാപ്പിലാന്‍ - എന്നാ ചെയ്ത്താ ആ ബുള്‍ഡോസറുകാരന്‍ ചെയ്തത്. കഷ്ടിച്ച് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടു മാത്രം.

കുറ്റ്യാടിക്കാരന്‍ - നന്ദി :)

ചാണക്യന്‍ - തണുപ്പടിച്ച് ചാകാന്‍ പോയതാണൊ ഇത്ര വല്യ ഭാഗ്യം ? :)

ശിശിരം വന്നതുകാണാനെത്തിയ എല്ലാവര്‍ക്കും നന്ദി. കൂട്ടത്തില്‍ മസ്റ്റാങ്ങ് സ്കിഡ് ലോഡറായും, വീല്‍ എസ്ക്കവേറ്ററായും വന്ന ബുള്‍ഡോസറുകാരനും നന്ദി. അപേക്ഷിച്ച ഉടനെ കമന്റടി നിര്‍ത്തിയതിനാണ് താങ്കള്‍ക്ക് നന്ദി പറയുന്നത്.

മയൂര 9 October 2008 at 02:25  

നൈസ്...:)

എനിക്ക് ശിശിരമിങ്ങിനെ പടമായി കാണാനാണിഷ്ടം, ഇവിടെയും ശിശിരം വരവായി..വന്നാൽ ഇതു പോലെങ്ങാനം പടമെടുക്കാനിറങ്ങിയാൻ പടമായി പോകുമൊയെന്ന് പേടി ;)

ഹരീഷ് തൊടുപുഴ 9 October 2008 at 02:40  

കുറച്ചുകൂടി ഫോട്ടോസ് ഇടുകയാണെങ്കില്‍ ആ പ്രദേശത്തിന്റെ പല ഭാഗങ്ങളും കാണാമായിരുന്നു.
ജീവിത്തിലൊരിക്കലും പോകാന്‍ സാദ്ധ്യതയില്ലാത്ത ഈ സ്ഥലങ്ങള്‍ ഇങ്ങനെയല്ലേ കാണാന്‍പറ്റൂ..പ്ലീസ്സ്
അഭിനന്ദനങ്ങള്‍......

Sarija NS 9 October 2008 at 06:52  

മഞ്ഞുകാലം!!!

Ranjith chemmad / ചെമ്മാടൻ 9 October 2008 at 09:47  

ഭാഗ്യവാന്‍.........

Bindhu Unny 9 October 2008 at 10:15  

കൂടുതല്‍ ചിത്രങ്ങള്‍ക്കും യാത്രാവിവരണത്തിനുമായി കാത്തിരിക്കുന്നു. ചിത്രം നന്നായിട്ടുണ്ടെന്നും ഇങ്ങനെ ഉലകം ചുറ്റുന്ന നിരക്ഷരനോട് അസൂയ ഉണ്ടെന്നും പ്രത്യേകം പറയേണ്ടല്ലോ. :-)

ബിന്ദു കെ പി 9 October 2008 at 13:10  

മയൂര പറഞ്ഞതുപോലെ ശിശിരമിങ്ങനെ പടത്തിൽ കണ്ടു രസിക്കാനാണ് എനിക്കും ഇഷ്ടം. -15 ഡിഗ്രി പോയിട്ട് ‌+15 ഡിഗ്രി പോലും സഹിക്കാൻ പറ്റാത്ത ആളാ‍ണ് ഞാൻ.
(ഓഫ് റ്റോപ്പിക്ക്: ഈ അസൂയയ്ക്കുള്ള മരുന്ന് യാത്രയിലെവിടെയെങ്കിലും കിട്ടുകയാണെങ്കിൽ ഒന്നു വാങ്ങിക്കൊണ്ടുവരാമോ?)

ആത്മ/പിയ 9 October 2008 at 15:50  

വെള്ളത്തിവീണ ക്ഷീണം മാറും മുമ്പ്
പ്രേതത്തിന്റെ പുറകേ
അതും പോരാഞ്ഞ് ഇപ്പം മലകയറ്റമോ!!!
ഒരുനേരം അടങ്ങിയിരിക്കില്ല അല്ലെ?

Manikandan 9 October 2008 at 19:18  

ചിത്രം വളരെ ഇഷ്ടപ്പെട്ടു. പുതിയ പുതിയ കാഴ്ചകളിലേക്കു ഞങ്ങളെ നയിക്കുന്നതിനു പ്രത്യേകം നന്ദി. “സ്വിറ്റ്സർലാന്റ്” യാത്രയുടെ കൂടുതൽ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു.

ദിലീപ് വിശ്വനാഥ് 9 October 2008 at 19:36  

ഇനി നമുക്ക് സ്വിറ്റ്‌സര്‍ലണ്ടിലൂടെ സഞ്ചരിക്കാം.

Jayasree Lakshmy Kumar 9 October 2008 at 19:44  

എന്റെ സ്വപ്നഭൂമിയെ കുറിച്ച് വിശദമായ ഒരു യാത്രാവിവരണത്തിനായി കാത്തിരിക്കുന്നു

റീനി 10 October 2008 at 05:47  

മഞുകാലം എത്തും മുമ്പായി കൂടുതല്‍ പടങള്‍ പോസ്റ്റു.
അവിടത്തെ ശിശിരം ഇങ്ങനെയെങ്കില്‍ ഹിമകാലം എങ്ങനെ?

നവരുചിയന്‍ 10 October 2008 at 05:59  

തിവണ്ടി പാളത്തില്‍ നടുക്കുകൂടെ ഒരു ഐറ്റം ഉണ്ടല്ലോ ..... എന്താ അത് ??? ട്രെയിന്‍ ഇന് പിടിത്തം കിട്ടാന്‍ ഉള്ള ഐറ്റംസ് വല്ലോം ആണോ ????

കുട്ടിച്ചാത്തന്‍ 10 October 2008 at 06:23  

ചാത്തനേറ്: ഐസ്ക്രീം തീവണ്ടി... കൊതിയാവുന്നു...

Typist | എഴുത്തുകാരി 10 October 2008 at 08:57  

കാണാന്‍ വലിയ താല്പര്യമുള്ളതാണ് ഈ മഞ്ഞുമൂടിയ സ്ഥലങ്ങള്‍. പക്ഷേ നടക്കാന്‍ വല്യ സാദ്ധ്യതയൊന്നും കാണുന്നില്ല.

പിരിക്കുട്ടി 11 October 2008 at 07:03  

kollallo...
niraksharan..

GURU - ഗുരു 15 October 2008 at 17:16  

എല്ലാ മനുഷ്യന്‍റേയും ഉള്ളിലെ അഹങ്കാരം പ്രകൃതിയുടെ ഈ മനോഹാരിതയില്‍ അലിഞ്ഞ് ഇല്ലാതായങ്കില്‍....

നിരക്ഷരൻ 16 October 2008 at 05:39  

മയൂര - പടമെടുത്തവള്‍ പടമായി എന്ന് പറഞ്ഞ് ഒരു പടം നമുക്കിടാം ബ്ലോഗില്‍ പോരേ ? :)

ഹരീഷ് തൊടുപുഴ - ഞാനീ യാത്രയുടെ വിവരണം എഴുതുന്ന കൂട്ടത്തില്‍ കൂടുതല്‍ പടങ്ങള്‍ ഇടാം മാഷേ, നന്ദി.

സരിജ എന്‍.എസ് - അതന്നേ.. :)

രജ്ഞിത്ത് ചെമ്മാട് - അങ്ങനൊന്നും പറയല്ലേ മാഷേ. മനസ്സുവെച്ചാല്‍ എല്ലാവര്‍ക്കും ആകാവുന്നതേയുള്ളൂ ഇതൊക്കെ. നന്ദീ‍ട്ടോ :)

ബിന്ദു ഉണ്ണി - ഉടനെ തന്നെ യാത്രാവിവരണം എഴുതി പോസ്റ്റാന്‍ ശ്രമിക്കാം. അസൂയയ്ക്ക് നന്ദി :)

ബിന്ദു കെ.പി - അസൂയയ്ക്കുള്ള മരുന്ന് ഹിമാലയത്തില്‍ ഉണ്ടെന്ന് കേട്ടു. ഞാനിനി കൊടും തണുപ്പത്ത് അവിടെയും പോകണമെന്നാണോ ? :) :)

അത്മാ - എന്നാ ചെയ്യാനാ അന്മാ ജീ. പച്ചരി വാങ്ങണ്ടേ ? :) നന്ദീ :)

മണികണ്ഠന്‍ - ഉടനെ എഴുതാം മണീ. നന്ദി.

വാല്‍മീകി - അതെ അങ്ങനായിക്കളയാം.

ലക്ഷ്മീ - സ്വപ്നഭൂമിയിലേക്ക് നേരിട്ടങ്ങ് പോയിക്കൂടെ. നിങ്ങളുടെ പഞ്ചായത്തീന്ന് അത്ര വലിയ ദൂരമൊന്നുമില്ലല്ലോ ? :)

റീനി - ആ സംശയം/ആകാംക്ഷ എന്റെയുള്ളിലുമുണ്ട്. നന്ദി :)

നവരുചിയന്‍ - അതെ അത് പിടുത്തം കിട്ടാനുള്ള സംഭവം തന്നെ. മുകളിലേക്ക് കയറുന്ന തീവണ്ടിപ്പാളത്തിലെല്ലാം ഈ സംവിധാനം ഉണ്ടാകും. നമ്മുടെ മേട്ടുപ്പാളയം-ഊട്ടി റൂട്ടിലും ഉണ്ട് പാളത്തിന് നടുക്ക് പല്ലുകളുള്ള മറ്റൊരു പാളം ഇതുപോലെ. നന്ദി :)

കുട്ടിച്ചാത്തന്‍ - ഹ ഹ ആ ചാത്തനേര് കലക്കി :)

എഴുത്തുകാരീ - വേണമെങ്കില്‍ ചക്ക മരത്തില്‍ത്തന്നെ...എന്നാണ്. കേട്ടിട്ടില്ലേ ? നന്ദി :)

പിരിക്കുട്ടി - നന്ദി :)

ഗുരു - ഈ പോസ്റ്റിന് എനിക്ക് കിട്ടിയ ഏറ്റവും വിലമതിക്കുന്ന കമന്റാണ് ഗുരുവിന്റേത്. ഈ അഭിപ്രായത്തില്‍ നിന്ന് ഞാന്‍ വളരെ പോസിറ്റീവായി ചില കാര്യങ്ങള്‍ ഉള്‍ക്കൊണ്ടിരിക്കുന്നു/മനസ്സിലാക്കിയിരിക്കുന്നു. കണ്ണ് തുറപ്പിച്ചതിന് നന്ദി. ഒരു ഗുരുവിനല്ലേ ഇതൊക്കെ പറഞ്ഞുതരാനാകൂ. ഇനി മുതല്‍ ശ്രദ്ധിക്കാം. വളരെ നന്ദിയുണ്ട്. ബൂലോകത്ത് വന്നതിന് ശേഷം ഇതുപോലെ ചില നല്ല അഭിപ്രായങ്ങള്‍ കാരണം ഒരുപാട് വ്യത്യാസങ്ങള്‍ ജീവിതത്തില്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്. നേര്‍വഴി കാണിച്ചുകൊണ്ടുള്ള ഇത്തരം അഭിപ്രായങ്ങള്‍ ഇനിയും ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. ഒരിക്കല്‍ക്കൂടെ നന്ദി പറയുന്നു.

ലേഖാവിജയ് 17 October 2008 at 08:21  

മഞ്ഞിന്റെ പടം കണ്ടാല്‍ തണുക്കില്ലല്ലൊ. ആശ്വാസം. :)മഞ്ഞ് നേരില്‍ക്കാണുക വയ്യ.ഇങ്ങനെ ക്യാമറയും അക്ഷരവും അറിയാത്തവര്‍ ഫോട്ടോ എടുത്ത് പോസ്റ്റ് ചെയ്താല്‍ വന്നു കണ്ടിട്ടു പോകാം.

Unknown 17 October 2008 at 16:29  

ശിശിരകാല മേഘമിഥുനത്തിന് എന്തു പകിട്ട്

siva // ശിവ 20 October 2008 at 04:57  

ഹോ! ഈ മഞ്ഞു വീണുകിടക്കുന്ന വഴിയിലൂടൊക്കെ നടക്കാന്‍ എന്തു രസം ആയിരിക്കും...

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My photo
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP