Thursday 15 May 2008

മഞ്ഞപ്പാടം പൂത്തു


സന്തം വന്നിട്ട് ദിവസം കുറേയായി. ചില യാത്രകളൊക്കെ നടത്തിയപ്പോള്‍ റോഡിനിരുവശത്തും കണ്ട കാഴ്ച്ചകള്‍, കണ്ണ് മഞ്ഞളിപ്പിച്ചു.

നോക്കെത്താ ദൂരത്ത് മഞ്ഞപ്പാടം പൂത്തുനില്‍ക്കുന്നു. വാഹനം ഒതുക്കി നിറുത്തി പടമെടുക്കാന്‍ പറ്റിയ സൌകര്യം ഇല്ലാത്ത റോഡുകളായിരുന്നു പലയിടത്തും. വാഹനം നിര്‍ത്താമെന്നായപ്പോള്‍ മഞ്ഞപ്പാടത്തിന്റെ പരിസരമല്ല. കുറച്ച് മിനക്കെട്ടിട്ടായാലും അവസാനം വണ്ടി ഒതുക്കി നിറുത്തി കുറച്ച് പടങ്ങള്‍ എടുത്തു.


പൂക്കളുടെ / ചെടിയുടെ പേരാണ് ‘കനോല‘. ഇതില്‍ നിന്ന് കനോല ഓയല്‍ ഉണ്ടാക്കുന്നുണ്ട്. കനോല എന്ന പേര് വന്ന വഴി രസകരമാണ്.

കാനഡയിലാണ് 1970കളില്‍ കനോല ചെടി ബ്രീഡ് ചെയ്തെടുത്തത്. "Canadian oil, low acid" എന്നതിന്റെ ചുരുക്കപ്പേരാണ് കനോല.

പക്ഷെ സായിപ്പ് ഇതിനെ വിളിക്കുന്ന നാടന്‍ പേര് വേറൊന്നാണ്. അതിത്തിരി മോശമാ. എന്നാലും പറയാതെ വയ്യല്ലോ ? പടം എടുത്ത് ഇവിടെ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചുപോയില്ലേ ?

ആ പേരാണ് റേപ്പ് സീഡ് (Rape Seed).

ഈ സായിപ്പിനെക്കൊണ്ട് തോറ്റു. ഇത്രേം നല്ല പൂവിനും ചെടിയ്ക്കും ഇടാന്‍ വേറൊരു മാനം മര്യാദേം ഉള്ള പേര് കിട്ടീലേ അതിയാന് ?
-------------------------------------------------------------
കൂടുതല്‍ വിവരങ്ങള്‍ക്ക്
http://en.wikipedia.org/wiki/Canola

32 comments:

പൈങ്ങോടന്‍ 15 May 2008 at 14:14  

മഞ്ഞപ്പാടപടം പെട!!!
കനോലിന്റെ ഒരു ഗ്ലോസപ്പൂടി ഗ്ലിക്കാര്‍ന്ന്

ആഷ | Asha 15 May 2008 at 14:48  

മഞ്ഞപ്പാടം കൊള്ളാല്ലോ.

ഹരീഷ് തൊടുപുഴ 15 May 2008 at 15:35  

കൊള്ളാം; മഞ്ഞപ്പാടം

അജയ്‌ ശ്രീശാന്ത്‌.. 15 May 2008 at 15:43  

നല്ല പോസ്റ്റ്‌...
നല്ല പടം..നിരക്ഷരന്‍..

തണല്‍ 15 May 2008 at 16:00  

:)

ശ്രീലാല്‍ 15 May 2008 at 16:15  

ദില്‍ വാലേ ദുല്‍ഹനിയാ ലേജായേംഗേ.. അതാണോര്‍മ്മ വരുന്നത്..
ഒന്ന് ഇറങ്ങി ആ പാടത്തിനു നടുവിലൂടെ ഓടാമായിരുന്നില്ലേ നിരാ..?

കാപ്പിലാന്‍ 15 May 2008 at 18:56  

മഞ്ഞപ്പാടം പൂത്തല്ലോ
കണ്ണില്‍ മഞ്ഞിമ പടര്‍ന്നല്ലോ
മണ്ടന്‍ ഫോട്ടോ എടുത്തല്ലോ
തിരുമണ്ടന് കവിത വിരിഞ്ഞല്ലോ

ഹരിത് 15 May 2008 at 19:13  

“വസന്ത വന്നിട്ട് ദിവസം കുറേയായി. ചില യാത്രകളൊക്കെ നടത്തിയപ്പോള്‍ റോഡിനിരുവശത്തും കണ്ട കാഴ്ച്ചകള്‍“

വസന്ത എപ്പോ വന്ന്? ല്ലത്താണു നിരു ക്രാവി ക്രാവി നടക്കണതു, ക്യാമറയും തൂക്കി അവളെ പെറകീന്ന്...

Sherlock 15 May 2008 at 19:18  

അരേ വഹ്..വഹ്

ക്ലോസ്പ്പ് ഷോട്ട് ഒരെണ്ണം ഇടാര്‍ന്നില്ലേ?

കുറ്റ്യാടിക്കാരന്‍|Suhair 15 May 2008 at 19:31  

:)

Unknown 15 May 2008 at 19:44  

ഹോ അവിടെ വന്നോ എസ്.എന്‍.ഡിപിക്കാര്

Unknown 15 May 2008 at 19:45  

പറയാനും വയ്യ പറയാതെ ഇരിക്കാനും വയ്യ
നീരുവിന്റെ ഒരൊ പടം കലക്കുന്നുണ്ട് കേട്ടൊ

Jayasree Lakshmy Kumar 15 May 2008 at 21:28  

ഇതിനു rape seed എന്നായിരുന്നു എനിക്കറിവുള്ള പേര്.

നിരക്ഷരൻ 15 May 2008 at 23:54  

lakshamy - ആദ്യം എനിക്ക് ഈ പൂവിന്റെ അല്ലെങ്കില്‍ കൃഷിയുടെ പേര് അറിയില്ലായിരുന്നു. മറ്റൊരു ബ്ലോഗറോട് കൂടെ ചോദിച്ചിട്ടാണ് കനോല എന്ന് എഴുതിയത്. കനോല എന്നാണ് വിക്കിയിലും കണ്ടത്. അതിനൊപ്പം റേപ്പ് സീഡ് (rape seed) എന്നുള്ളതും കണ്ടു. വിക്കിയുടെ ലിങ്ക് ഞാന്‍ പോസ്റ്റിന് താഴെ ഇട്ടിരിക്കുന്നത് നോക്കി ലക്ഷ്മിക്ക് കൃത്യമായി തോന്നുന്നത് ഒന്ന് അറിയിക്കണം. ആവശ്യമുള്ള തിരുത്ത് നല്‍കാം ഉടനെ തന്നെ.

പാമരന്‍ 16 May 2008 at 04:55  

അപ്പം ഞങ്ങള്‌ കാനഡക്കാരുടെ പുഗ്‌ ബെച്ചിട്ടാണ്‌ ങ്ങളെ കളി.. ബേണ്ടാട്ടാ നിരച്ചരാ..

പടം കിണ്ണംകാച്ചി തെന്നെ.

Jayasree Lakshmy Kumar 16 May 2008 at 09:39  

കനോല എന്ന പേര്‍ തെറ്റാണെന്നല്ല കെട്ടോ ഞാന്‍ പറഞ്ഞത്. ഇതിന്റെ പേര്‍ ഞാന്‍ ഇവിടെ ഉള്ളവരോട് ചോദിച്ചപ്പോ ആദ്യം mustard seed എന്നാ അവരു പറഞ്ഞേ. പിന്നീട് ചിലര്‍ പറഞ്ഞതാണ്, അതിന്റെ ശരിക്കുള്ള പേര്‍ rape seed ആണെന്ന്. ഇതിനു രണ്ടിനും പുറമേ ഇപ്പൊ മനോജ് പറഞ്ഞപ്പോഴാ ഇതിന് കനോല എന്ന പേരു കൂടി ഉണ്ടെന്ന് മനസ്സിലാകുന്നത്. വിക്കി അവസാനം പറഞ്ഞ രണ്ട് പേരുകളും ശരി വക്കുന്നുണ്ട്.

നിരക്ഷരൻ 16 May 2008 at 10:56  

lakshmy

മറുപടിയ്ക്ക് നന്ദി. ലക്ഷ്മിയുടെ ആദ്യത്തെ കമന്റ് എല്ലാ നല്ല അര്‍ത്ഥത്തിലും മാത്രേ ഞാനെടുത്തിട്ടുള്ളൂ :) വിഷമിക്കണ്ട :) :)

ഞാന്‍ ഈ രാജ്യത്ത് വന്നിട്ട് കുറച്ച് നാളേ ആയുള്ളൂ. അതുകൊണ്ട് കേട്ടറിവ് ഇല്ലായിരുന്നു. വിക്കിയായിരുന്നു പ്രധാന ആശ്രയം. എന്തായാലും റേപ്പ് സീഡ് എന്ന പേരുകൂടെ ഞാന്‍ പോസ്റ്റില്‍ എഡിറ്റ് ചെയ്ത് കേറ്റുന്നുണ്ട്.

ഈ സായിപ്പിന് ഇതല്ലാതെ മാനം മര്യാദയ്ക്കുള്ള ഒരു നല്ല പേരും കിട്ടിയില്ലേ ഇത്രേം നല്ല പൂവിനും ചെടിക്കും ഇടാന്‍ :) :)
എനിക്ക് വയ്യ :) :)

യാരിദ്‌|~|Yarid 16 May 2008 at 11:43  

നിരക്ഷരാ ഞാനിതു കൂട്ടത്തോടെ അടിച്ചു മാറ്റി. ...;)

Rare Rose 16 May 2008 at 11:52  

ഇതു കണ്ടിട്ട് എനിക്കും പാട്ട് വരുന്നേയ്..”പാടം പൂത്ത കാലം..”........പൂത്തുലഞ്ഞ മഞ്ഞപ്പൂക്കള്‍ ‍ കണ്ടിട്ട് കൊതിയാവണു...ഈ കനോലപ്പൂക്കളെ എന്റെ മോണിറ്ററിലേക്ക് ഞാന്‍ കടമെടുത്തൂ ട്ടാ..:)

യാരിദ്‌|~|Yarid 16 May 2008 at 12:32  

നിരക്ഷരാ ദുഷ്ട്ടാ!!!. ഇത്രക്കു ചതി വേണമായിരുന്നൊ? വല്യ കാര്യത്തില്‍ ചിത്രങ്ങളൊക്കെ അടിച്ചു മാറ്റി ബാക് ഗ്രൌണ്ട് പിക്ചറാക്കി ഇടാമെന്നു വിചാരിച്ചപ്പോള്‍ അതിനെ റീസൈസ് ചെയ്തു ഇട്ടിരിക്കുന്നു...:(

നിരക്ഷരൻ 16 May 2008 at 12:49  

യാരിദ് - ഞാനൊരു റീ സൈസും ചെയ്തിട്ടില്ല. ആ കമ്പ്യൂട്ടറിന് വല്ല കുഴപ്പവും കാണും. കുറച്ച് നേരം വെള്ളത്തില്‍ മുക്കിപ്പിടിച്ച് നോക്ക്. ചിലപ്പോള്‍ ശരിയാകും.

എന്റെ പടങ്ങള്‍ ലോകത്തുള്ള സകല കമ്പ്യൂട്ടറിലും വാള്‍ പേപ്പറായി കിടക്കണമെന്നതാണ് എന്റേയും ആഗ്രഹം. അപ്പോള്‍പ്പിന്നെ ഞാനങ്ങനെ ചെയ്യുമോ മകാനേ... ?

ഒന്നുകൂടെ നോക്ക് എന്നിട്ടും ശരിയായില്ലെങ്കില്‍ ഞാന്‍ ഫീമെയില്‍ ...സോറി ഈ വെയില്‍ വഴി അയച്ച് തരാം.

യാരിദ്‌|~|Yarid 16 May 2008 at 12:59  

ഇതാണ് നിരക്ഷരാ ചിത്രങ്ങളുടെ സൈസ്..ഇനി പറ, എന്നെ പറ്റിച്ചതല്ലെ..;)

dimension: 400*266
Size: 21.1 KB

dimension: 400*266
Size: 15.7 KB

dimension: 400*266
Size: 28.00 KB

മയില്‍ ഐഡി അഥവാ മെയില്‍ ഐഡി ഇതാണ്.

yaridmr@gmail.com
ചുമ്മാ ഇങ്ങോട്ട് കയറ്റിയയച്ചെക്കു...

Areekkodan | അരീക്കോടന്‍ 16 May 2008 at 13:03  

മഞ്ഞപ്പാടം കൊള്ളാം...ക്ലോസ്പ്പ് ഷോട്ട് ഒരെണ്ണം ???

നിരക്ഷരൻ 16 May 2008 at 13:12  

യാരിദ് - 252, 340, 424 കെ.ബി. സൈസുകള്‍ ആണ് ഞാന്‍ കാണുന്നത്. ബ്ലോഗിന്റെ ബാനറ് മാറ്റുകയും മറ്റും ചെയ്തതിനിടയില്‍ വല്ലതും പറ്റിയോന്നറിയില്ല. അല്ലാതെ അറിഞ്ഞോണ്ട് എന്റെ പൊണ്ടാട്ടി ഒഴികെ ഒരാളേയും ഞാനിതുവരെ പറ്റിച്ചിട്ടില്ല :)

എന്തായാലും ഇനി അതൊന്നും നോക്കി സമയം കളയണ്ടാ. പടങ്ങള്‍ ഞാന്‍ ഇതാ ഈ മെയിലില്‍ അയക്കുന്നു.

യാരിദ്‌|~|Yarid 16 May 2008 at 13:20  

പടം കിട്ടി. ഇപ്പോഴാണ് എല്ലാം ശരിയായതു..ഉങ്കളുക്കു എന്നുടെ പെരിയ നന്‍‌ട്രി...:)

Manikandan 16 May 2008 at 18:50  

ചിത്രങ്ങള്‍‌ എല്ലാം നന്നായിട്ടുണ്ടു. ഓരോതവണയും ഓരോ പുതിയ അറിവുകള്‍‌ തരുന്നവയാണ്‌ ചേട്ടന്റെ ബ്ലോഗുകള്‍‌. രണ്ടു കാര്യങ്ങളില്‍‌ ഒരു സംശയം. ഒന്നാമതു ഒരു ക്ലോസ്-അപ് ആവാമായിരുന്നു. പിന്നെ mustard seed എന്നും ഇതിനെപ്പറ്റി പറഞ്ഞുകണ്ടു. നമ്മുടെ കടുകിന്റെ ഗോത്രക്കാരന്‍‌ വല്ലതും ആണോ ഇതും, കടുകിന്റെ പൂക്കളും മഞ്ഞയാണെന്നാണ് കേട്ടിട്ട്രുള്ളത്‌.

Gopan | ഗോപന്‍ 17 May 2008 at 17:44  

മനോജേ,

നിങ്ങളുടെ വീട്ടില്‍ വരുമ്പോള്‍ കണ്ട മഞ്ഞപാടം മൊത്തം വിലക്ക് വാങ്ങിയോ ? പോസ്റ്റ് കലക്കി.. :)

നിരക്ഷരൻ 17 May 2008 at 19:30  

ശ്രീലാല്‍ - പാടത്തിനിടയിലൂടെ ഓടണമെന്നൊക്കെ ഊണ്ടായിരുന്നു. പക്ഷെ, എന്റെ കൂടെ ഓടേണ്ട വാമഭാഗത്തിന്, ദില്‍വാലേ ദുല്‍ഹനിയാ യിലെ കാജോളിന്റെ അത്രേം ഗ്രാമറില്ല :) :)

കാപ്പിലാനേ - ഇതുപോലുള്ള സത്യങ്ങള്‍ ഒന്നും തുറന്ന് പറയരുത്, കവിത രൂപത്തില്‍ ആയാല്‍പ്പോലും :)

ഹരിത് - വല്ല കോഴി വസന്തേന്റേം കാര്യാണോ പറയണത് ? :) :)

അനൂപേ - തെന്നെ തെന്നെ എസ്സെന്‍ഡീപ്പിക്കാര് തെന്നെ :)

പാമരാ - അപ്പോ കാനഡേല്‍ ഇതിന്റെ പേര് പുഗ് എന്നാണോ ?

റെയര്‍ റോസ് - ബൂലോകത്തെ എല്ലാ മോണിട്ടറിലും എന്റെ പടങ്ങള്‍ ആകണമെന്നാണ് എന്റെ ഒരു അത്യാഗ്രഹം :) കടമായിട്ട് എടുക്കണ്ടാ. എന്നെന്നേക്കുമായിത്തന്നെ എടുത്തോളൂ :)

യാരിത് - പടം മെയിലില്‍ കിട്ടിയില്ലേ ? സന്തോഷമായല്ലോ ?

മണികണ്ഠാ - കനോലയും, കടുകും ഒക്കെ ഒരു വര്‍ഗ്ഗം തന്നെയാണെന്നാണ് എനിക്കും തോന്നുന്നത്. കൂടുതല്‍ പഠിക്കാന്‍ ശ്രമിക്കട്ടെ. മണിയും ശ്രമിക്കൂ. എന്നിട്ട് അറിയിക്കൂ.

ഗോപന്‍ - പാടം അതൊക്കെത്തന്നെ. പക്ഷെ ഞാ‍നത് വിലയ്ക്കൊന്നും വാങ്ങീട്ടില്ല. വെറുതെ ഏതെങ്കിലും സായിപ്പ് 100 പറ മഞ്ഞപ്പാടം തന്നാല്‍, ശ്രീലാല് പറഞ്ഞതുപോലെ രാവിലേം വൈകുന്നേരോം പൊണ്ടാട്ടീനേം കൂ‍ട്ടി യുഗ്മഗാനോം പാടി(തുച്ചേ ദേഖാ തോ യേ ജാനാ സനം...) അതിനിടയില്‍ക്കൂടെ ഓടിക്കോളാം :) :)

പൈങ്ങോടന്‍, ആഷ, ഹരീഷ് തൊടുപുഴ, അമൃതാ വാര്യര്‍, തണല്‍, ജിഹേഷ്, കുറ്റ്യാടിക്കാരന്‍, അരീക്കോടന്‍ മാഷേ..... മഞ്ഞപ്പാടം കാണാനും അത് അടിച്ചുമാറ്റി വാള്‍പ്പേപ്പറാക്കാനും വന്ന എല്ലാവര്‍ക്കും നന്ദി.

പലരും ചോദിച്ചതുപോലെ ഒരു ക്ലോസപ്പിന് ശമിക്കാഞ്ഞിട്ടല്ല. പക്ഷെ ആദ്യത്തെ ചിത്രത്തില്‍ റോഡിനും പാടത്തിനും ഇടയില്‍ കാണുന്ന ആ ചാല് അത്ര ചെറുതൊന്നുമല്ല. നിറയെ പുല്ലും പിടിച്ച് കിടക്കുന്നു. എത്ര ആഴമുണ്ടെന്നും അതിനടിയില്‍ എത്ര പാമ്പുണ്ടെന്നും ഒരു ധാരണയും ഇല്ലായിരുന്നു. അതോണ്ട് കുഴി ചാടിക്കടക്കാന്‍ തോന്നീല്ല, ക്ലോസപ്പ് മിസ്സാകുകേം ചെയ്തു. കുറച്ച് കൂടെ ചക്രം ഉണ്ടാക്കീട്ട് പുട്ടുകുറ്റി പോലത്തെ സൂം ലെന്‍സ് ഒന്ന് വാങ്ങണം. പിന്നെ കോസപ്പിന്റെ അയ്യര് കളിയായിരിക്കും ഇവിടെ. നോക്കിക്കോ :) :)

ഗീത 18 May 2008 at 12:15  

നല്ലഭംഗിയുണ്ട് ചിത്രത്തിന്.ഞാനും പടം എടുക്കും വാള്‍പേപ്പര്‍ ആക്കാന്‍. റേപ് സീഡ് ഓയില്‍ എന്നു എവിടെയോ പഠിച്ചത് എനിക്കും ഓര്‍മ്മയുണ്ട്. ഇതു കടുക് അല്ലല്ലോ? ആണോ?

Sharu (Ansha Muneer) 19 May 2008 at 08:21  

മനോഹരമായ ചിത്രങ്ങള്‍.

pts 19 May 2008 at 12:17  

മനോഹര ചിത്രം!

Anonymous 28 May 2008 at 20:14  

ഞാനും ഇവിടെ പുതിയതാണേ ....എന്നെ കൂടെ ഒന്നു പരിച്ചയ്പെടുത്തുമോ ?നിരക്ഷരനെ പോലെ ഫോട്ടോ എടുക്കാന്‍ അറിയാത്തവനാണ് ഞാനും ....സമയം കിട്ടിയാല്‍ എന്റെ ഫോട്ടോ ബ്ലോഗും ഒന്നു കണ്ടു അഭിപ്രായം പറയുക

24 May 2008 09:11

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My photo
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP